കിര്‍മ്മാണിയെ പേടിയില്ല,മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ട് ആദ്യഭര്‍ത്താവ് ഷാനീഷിന്റെ വെളിപ്പെടുത്തല്‍

Loading...

കോഴിക്കോട് :തന്‍റെ മക്കളെ കിര്‍മ്മാണി മനോജ്‌ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് നിമിഷയുടെ ആദ്യ ഭര്‍ത്താവ്.ട്രൂ വിഷന്‍ ന്യൂസിന് നല്‍കിയ തല്‍സമയ അഭിമുഖത്തിലാണ് നിമിഷയുടെ ആദ്യഭാര്‍ത്താവും വടകര സ്വദേശിയുമായ ഷാനീഷ് മനസ് തുറന്നത് .

തന്റെ മക്കളുടെ ഭാവിയെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും ആശങ്കയുണ്ട് .ഭാര്യയെ തിരികെ വിളിക്കില്ലെന്നും മക്കളെ തിരിച്ചു കിട്ടാന്‍ നിയമ പോരാട്ടം തുടരുമെന്നും ഷാനീഷ് പറഞ്ഞു.നിമിഷയുടെയും ഷാനീഷിന്റെയും പ്രണയ വിവാഹം ആയിരുന്നു. എട്ടു വയസുള്ള ആണ്‍കുട്ടിയും  മൂന്നു വയസുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത് .ബഹറിനില്‍ ജോലി ചെയ്യുന്ന ഷാനീഷ് തന്റെ ഭാര്യയുടെ വിവാഹ വിവരം അറിഞ്ഞത്  സമൂഹ്യമാധ്യമങ്ങള്‍ വഴിയാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു .

ബഹറിനില്‍ ജോലി ചെയ്തിരുന്ന ഷാനീഷ് ഈയടുത്താണ് നാട്ടില്‍ എത്തിയത്.ഒരു മാസം മുമ്പാണ് ഷാനീഷിന്റെ വീട്ടില്‍ എത്തി ഭാര്യ മാതാവ് ഭാര്യയെ വിളിച്ചിറക്കി കൊണ്ട് പോയത് .ഭാര്യ നിമിഷയെ വിട്ടുകിട്ടണമെന്നില്ലെന്നും എന്നാല്‍ തന്റെ മക്കളെ തിരികെ ലഭിക്കണമെന്നും ഷാനീഷ് ആവശ്യപ്പെട്ടു.നിയമപരമായി ബന്ധം വേര്‍പ്പെടുത്താതെയാണ് നിമിഷ മനോജിനെ വിവാഹം ചെയ്തതെന്നും ഷാനീഷ് ആരോപിക്കുന്നു .

കഴിഞ്ഞ ദിവസം മാഹിയില്‍ വെച്ചാണ് കിര്‍മ്മാണി മനോജ് വടകര സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്.പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത് വിവാഹം അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ വനിതാ പോലിസിനെ സമീപിച്ച ഷാനീഷിനു മോശം അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം ട്രൂവിഷനോട് പറഞ്ഞു .ഗള്‍ഫിലേക്ക് മടങ്ങിയാലും മക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഷാനീഷ് പറഞ്ഞു.

 

 

Loading...