വയനാട്ടിൽ ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി

കൽപ്പറ്റ: മാനന്തവാടിയിൽ കാറിൽ ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കെഎല്‍ 57 ക്യു 6370 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കാർ കൊണ്ട് ഇടിച്ചിട്ട ശേഷം സംഘം കാറില്‍ കയറ്റി കൊണ്ടു പോയത്. സ്‌കൂട്ടറിന് പുറകെ വന്ന ഒരു കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഈസമയം റോഡരികില്‍  നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്ന് ആയുധധാരികളായ ഒരു സംഘം പുറത്തിറങ്ങി നാട്ടുകാരെ ഭയപ്പെടുത്തി സ്ക്കൂട്ടറിലെത്തിയ യുവാവിനെ ആ കാറില്‍ തന്നെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നാലാംമൈൽ ഭാഗത്തേക്കാണ് ഇരുകാറുകളും പോയത്.  രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം