കെവിൻ വധക്കേസ് ; നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് ജാമ്യം

Loading...

കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് ജാമ്യം. ഏഴ് ദിവസത്തേക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള പിതാവിനെ കാണാനാണ് ജാമ്യം. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ.

2018 മെയിലാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മെയ് 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സ​ഹോദരനാണ് ഷാനു ചാക്കോ.

സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം.

ഷാനുവിനെ കൂടാതെ പിതാവ് ചാക്കോ ഉൾപ്പെടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം