പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ടവർക്ക്​ നാല്​ ലക്ഷം രൂപ : മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം: പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ടവർക്ക്​ നാല്​ ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ധനസഹായമായി കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങൾക്ക്​ 10,000 രൂപ നൽകു​ം. വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക്​ 10 ലക്ഷം രൂപ വരെ നഷ്​ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത്​ സെക്രട്ടറിയും വില്ലേജ്​ ഓഫീസറും ചേർന്ന്​ ദുരിതബാധിതരുടെ പട്ടിക തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക്​ അടിയന്തിര സഹായമായി 15 കിലോ അരി നൽകാനും തീരുമാനിച്ചിട്ടുണ്ട്​. കാലവർഷക്കെടുതിയിൽ മരിച്ചവർക്ക്​ മാനദണ്ഡപ്രകാരം നഷ്​ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി.
ദുരിതബാധിരുടെ അക്കൗണ്ടുകൾക്ക്​ മിനിമം ബാലൻസ്​ നിബന്ധന ഒഴിവാക്കണമെന്ന്​ ബാ​​​ങ്കേഴ്​സ്​ സമിതിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്​ പണം കൈമാറുന്നതിന്​ എക്​സ്​ചേഞ്ച്​ നിരക്ക്​ ഈടാക്കരുതെന്ന്​ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം