ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് ഇന്ന് കേരളത്തിന്‍റെ ആദരം

Loading...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റ് വാങ്ങാന്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി.സിന്ധു തിരുവനന്തപുരത്ത് എത്തി. കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്നാണ് സിന്ധുവിനെ സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തുന്ന പിവി സിന്ധുവിന് ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റേറഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും പി.വി. സിന്ധു സന്ദര്‍ശിക്കും. ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്ബ് കേരളത്തിലെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം