സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പ് തുടർച്ചയായ രണ്ടാം തവണയും പാലക്കാടിന്

Loading...

കാഞ്ഞങ്ങാട്: ഇഞ്ചോടിഞ്ച് പൊരുതി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്.

ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്.951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ കപ്പ് നേടിയത്. തൊട്ടു പിന്നില്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ (949) കോഴിക്കോടും കണ്ണൂരുംരണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് ഒന്നാമത്.

അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം