കേരള സംരക്ഷണ യാത്ര 20 വരെ കൊല്ലം ജില്ലയിൽ

Loading...

കൊല്ലം : സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽഡിഎഫ് സംസ്ഥാന ജാഥയ്ക്ക് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.

ബിജെപി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യങ്ങളുയർത്തി നടത്തുന്ന കേരള സംരക്ഷണ യാത്രയ‌്ക്ക‌് 18നു രാവിലെ 10ന‌് ജില്ലയുടെ ആദ്യ സ്വീകരണം ചാത്തന്നൂരിൽ നൽകും.
തുടർന്ന് പകൽ മൂന്നിന‌് കുണ്ടറ, വൈകിട്ട‌് നാലിന‌് ചവറ, അഞ്ചിന‌് കൊല്ലം, ഇരവിപുരം മണ്ഡലങ്ങൾ സംയുക്തമായി കൊല്ലത്തും സ്വീകരണങ്ങൾ നൽകും.പത്തൊമ്പതിനു രാവിലെ 10ന‌്  കരുനാഗപ്പള്ളി, പകൽ മൂന്നിന‌് കുന്നത്തൂർ, വൈകിട്ട‌് നാലിന‌് കൊട്ടാരക്കര, അഞ്ചിന‌്  ചടയമംഗലം.
20നു രാവിലെ 10ന‌് പുനലൂർ, പകൽ മൂന്നിന‌് പത്തനാപുരം എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, സിപിഐ എം നേതാവ് പി സതീദേവി,  മറ്റ് എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ 10 ജാഥാംഗങ്ങളും ഒപ്പം ഉണ്ടാകും.
ജാഥ വിജയിപ്പിക്കുന്നതിന് നിയോജകമണ്ഡലം യോഗങ്ങൾ ചേർന്നു. ബൂത്തുതല എൽഡിഎഫ് കൺവൻഷനുകൾ നടന്നുവരുന്നു. ഓരോ സ്വീകരണകേന്ദ്രത്തിലും പതിനായിരക്കണക്കിന് ബഹുജനങ്ങളെ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്രസ്താവനയിൽ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം