ആരാധകർ ആഗ്രഹിച്ച വിജയം ;കേരള ബ്ലാസ്​റ്റേഴ്​സിന്​ തകര്‍പ്പന്‍ ജയം

Loading...

കൊച്ചി: ഹൈദരാബാദ്​ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച്​ ഗോളുകള്‍ക്കാണ്​ കലൂര്‍ സ്​റ്റേഡിയത്തില്‍ മഞ്ഞക്കുപ്പായക്കാര്‍ ഹൈദരാബാദിനെ അടിയറവു പറയിച്ചത്​.

14ാം മിനു​ട്ടില്‍ ​ൈഹദരാബാദി​​െന്‍റ ബോബോയുടെ കാലില്‍ നിന്നു കുതിച്ച പന്ത്​ സ്വന്തം ഗോള്‍ വല കുലുക്കിയെങ്കിലും പിന്നെ കണ്ടത്​ സട കുടഞ്ഞെഴുന്നേല്‍ക്കുന്ന ബ്ലാസ്​റ്റേഴ്​സിനെയാണ്​.

ബ്ലാസ്​റ്റേഴ്​സ്​ നായകന്‍ ബര്‍ത്തലോമിയോ ഒഗ്​ബെച്ചെ നേടിയ ഇരട്ടഗോളുകളുടെയും റാഫേല്‍ മെസി ബൗളി, വ്ലാദ്​കോ ദ്രൊബറോവ്​, സെയ്​ത്യാസെന്‍ സിങ്​ എന്നിവര്‍ നേടിയ ഓരോ ഗോളുകളുടെയും ബലത്തിലാണ്​ ബ്ലാസ്​റ്റേഴ്​സ്​ വിജയം കൊയ്​തത്​.

ഹൈദരാബാദിനെതിരെ രണ്ട്​ ഗോളുകള്‍ കൂടി പിറന്നതോടെ ബര്‍ത്തലോമിയോ ഒഗ്​ബെച്ചെ ഐ.എസ്​.എല്‍ മത്സരങ്ങളില്‍ നൂറ്​ ഗോളുകളെന്ന നേട്ടത്തിനുടമയായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം