കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് എന്‍ഡിഎ സഖ്യ കക്ഷി; അനുകൂലിച്ച്‌ കെജരിവാള്‍

Loading...

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനായി ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സഖ്യകക്ഷിയായ ജെഡിയു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനവും അംഗീകരിക്കില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി.

‘രാജ്യസഭയില്‍ ഇന്ന് അവതരിപ്പിച്ച ബില്ലിനെ തങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ല. ജയപ്രകാശ് നാരായണന്റേയും രാം മനോഹര്‍ ലോഹ്യയുടേയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും പാത പിന്തുടരുന്ന ആളാണ് തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍. ഞങ്ങള്‍ക്ക് വേറിട്ട നയമാണുള്ളത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയരുതെന്നാണ് തങ്ങളുടെ നയം.’ ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി.

അതേസമയം, ബിജെപി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായാണ് ഈ ഉത്തരവിനെ പ്രതിപക്ഷം വിലയിരുത്തുന്നത്. എന്‍ഡിഎയിലെ സഖ്യ കക്ഷികളോട് ആലോചിക്കാതെയാണ് കാശ്മീര്‍ വിഷയത്തില്‍ ബിജെപി തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സിലാണ്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഇത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം, പ്രത്യാഘാതം ദൂരവ്യാപകം – മുഫ്തി

ഇതിനിടെ, എന്‍ഡിഎ സഖ്യകക്ഷികള്‍ പോലും എതിര്‍ക്കുന്നുണ്ടെങ്കിലും ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവിക്കായി മുറവിളി കൂട്ടുന്ന എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ ഈ ഉത്തരവിനെ പിന്തുണച്ച്‌ രംഗത്തെത്തിയതും ശ്രദ്ധേയമായി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും ഈ തീരുമാനത്തോടെ ജമ്മു കാശ്മീരില്‍ വികസനവും സമാധാനവും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം