കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ എല്‍ഡിഎഫ് കൗണ്‍സിലർ കുഴഞ്ഞ് വീണ് മരിച്ചു

Loading...

ആലപ്പുഴ: കായംകുളം നഗരസഭയിൽ സംഘർഷഭരിതമായ കൗൺസിൽ യോഗത്തിന് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം കൗൺസിലർ മരിച്ചു.  12ാം വാര്‍ഡ് കൗണ്‍സിലര്‍  എരുവ വല്ലാറ്റൂർ വി.എസ്. അജയനാണ് (52) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

സെൻട്രൽ സ്വകാര്യ ബസ് സ്റ്റാൻഡ് വിഷയം അജണ്ടയാക്കി ബുധനാഴ്ച നടന്ന കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിച്ചിരുന്നു. അജണ്ടകൾ പാസാക്കി കൗൺസിൽ പിരിച്ചുവിട്ട ശേഷം പ്രകടനത്തിൽ പെങ്കടുക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അജയനെ കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

മെനിഞ്ചൈറ്റിസാണ് മരണകാരണമെന്ന് അറിയുന്നു. ഉച്ചക്ക് 12 മണിക്ക് നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുഷമ, മക്കൾ: അഞ്ജലി, അഭിജിത്ത്. നഗരസഭാ യോഗത്തിലെ കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Loading...