കാവ്യ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന് പിന്നില്‍ ദിലീപിന്‍റെ മകള്‍ മീനാക്ഷിയുമായി ഉണ്ടായ വാക്ക് തര്‍ക്കമോ ?

Loading...

കൊച്ചി: കാവ്യ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന് പിന്നില്‍ ദിലീപിന്‍റെ മകള്‍ മീനാക്ഷിയുമായി ഉണ്ടായ വാക്ക് തര്‍ക്കമാണെന്ന് പാപ്പരാസികള്‍ പറയുന്നു.കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റിയതായും ഇതാണ് കാവ്യ സ്വന്തം വീട്ടിലേക്ക് പോയതിന് കാരണമെന്നും പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിലീപ്- കാവ്യ വിവാഹത്തിന് മുന്‍കൈയെടുത്തത് മകള്‍ മീനാക്ഷിയായിരുന്നു എന്ന് വിവാഹ വേദിയില്‍ ദിലീപ് തന്നെ പറഞ്ഞിരുന്നു.ഇത് ശരിക്കുവെയ്ക്കുന്നതായിരുന്നു വേദിയില്‍ മാധ്യമങ്ങളോട് പറഞ്ഞ  മീനാക്ഷിയുടെ പ്രതികരണവും. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു   വിവാഹ ചടങ്ങുകള്‍ നടന്നത്.  കാവ്യയ്ക്കും ദിലീപിനും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും മാലകള്‍ കൈമാറിയും മീനാക്ഷി വളരെ സന്തോഷവധിയായിരുന്നു.  വിവാഹ ശേഷം ദിലീപും കാവ്യയും വിദേശ യാത്ര നടത്തിയപ്പോഴും മീനാക്ഷി കൂടെയുണ്ടായിരുന്നു.

കാവ്യയെ തന്നെക്കാളും സ്‌നേഹിക്കുന്നത് മീനാക്ഷിയാണെന്നായിരുന്നു വിവാഹ ദിവസം ദിലീപ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍  മീനാക്ഷിയും കാവ്യയും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉടലെടുത്തു എന്നാണ്.വിദേശ യാത്രക്ക് പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. മീനാക്ഷിയുടെ സ്വകാര്യതകളില്‍ കാവ്യ ഇടപെടുന്നത് മീനാക്ഷിക്കും ഇഷ്ടമില്ലത്രേ. ഇരുവരും തമ്മില്‍ ആലുവയിലെ വീട്ടില്‍ പരസ്പരം വാക്കേറ്റം  വരെ നടന്നെന്നും വഴക്കിനെ തുടര്‍ന്ന് കാവ്യ വെണ്ണലയിലുള്ള കാവ്യയുടെ വീട്ടിലേക്ക് മാറിയെന്നുമാണ്‌ റിപ്പോര്‍ട്ട്.

താരദമ്പതികള്‍ക്കിടയില്‍ മീനാക്ഷി പ്രശ്‌നങ്ങള്‍ക്ക് കാരണായിട്ടുണ്ടെന്നും താരദമ്പതികളുമായി അടുത്ത സുഹൃത്തുക്കള്‍ ഇത്  പറഞ്ഞതായും പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവ നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലും ദിലീപും കാവ്യയും തമ്മില്‍ എതിരഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...