നാടകം പൊളിയുന്നു;കാണാതായ യുവതിയെയും കുഞ്ഞിനേയും കോഴിക്കോട്ട് കണ്ടെത്തി

കാസര്‍ഗോഡ്‌:കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കാമുകനുമായുള്ള ഒളിച്ചോട്ടത്തിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. കാണാതായ മനുവിന്റെ ഭാര്യ മീനു കൃഷ്ണ (23 ) മകന്‍ സായി കൃഷ്ണ (3) എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഇന്നു രാവിലെ 10.30നാണ് സംഭവം.

രാവിലെ ജോലിക്കു പോയ മനുവിനെ പത്തു മണിയോടെ മീനു കരഞ്ഞു കൊണ്ട് വിളിച്ച് തന്നെ സംഘം അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞു. എന്നാല്‍ ഫോണ്‍ സംഭാഷണം പാതിയില്‍ വിച്ഛേദിക്കപ്പെട്ടു.

വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട ശബ്ദത്തെ തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം പൊലീസിനെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പൊലീസും മനുവും വീട്ടില്‍ എത്തിയപ്പോഴേയ്ക്കും മീനുവിനെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെയും കാമുകനെയും റെയില്‍വേ പൊലീസിന്റെ പിടിയിലാകുന്നത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം