കൊവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

Loading...

തിരുവനന്തപുരം : കൊവിഡ് 19 വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്.

തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ്കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരാള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പോലിസ് പരിശോധനക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡി ഐജി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം