Categories
Kasargod

കാസർഗോട്ട് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി.

കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്.

ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നാലു പേർ രക്ഷപ്പെട്ടു.

രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

ഇവരെ നിസാര പരുക്കുകളോടെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴിമുഖത്ത് ചുഴിയിൽപ്പെട്ടാണ് വള്ളം മുങ്ങിയത് എന്നാണ് സൂചന.

കോസ്റ്റൽ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചൽ ആരംഭിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kasargod boat capsizes, three missing

NEWS ROUND UP