സുപ്രീംകോടതി വിധിക്ക് ശേഷവും അതിർത്തിയിൽ ആംബുലൻസ് തടഞ്ഞ് കർണാടക പൊലീസ്

Loading...

സുപ്രീംകോടതി വിധിക്ക് ശേഷവും അതിർത്തിയിൽ ആംബുലൻസ് തടഞ്ഞ് കർണാടക പൊലീസ്. കേരള അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട്​ അടച്ചതുമായി ബന്ധപ്പെട്ട്​ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെതുടര്‍ന്ന്  കോടതി ഹരജി തീര്‍പ്പാക്കി.

എന്നാല്‍ വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ചികിത്സയ്ക്കായി മംഗളൂരുവിലേയ്ക്ക് തിരിച്ച ആംബുലൻസ് അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞു.

കുട്ടിയ്ക്ക് ഒരു അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. കുട്ടിക്ക് മംഗളൂരുവിൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന ഡോക്ടറുടെ കുറിപ്പടി ഉൾപ്പെടെ ആയാണ് മാതാപിതാക്കൾ എത്തിയത്. കൈക്ക് ഗുരുതരമായി പൊള്ളലേറ്റ പതിനാല് വയസുകാരൻ കഴിഞ്ഞ ഒന്നരവർഷമായി ചികിത്സയിലാണ്.

ഇതിന്റെ സ്റ്റിച്ച് എടുക്കുന്നതിനും തുടർ ചികിത്സാ നടപടികൾക്കുമായാണ് കുട്ടിയുമായി മാതാപിതാക്കൾ മംഗളൂരുവിലേയ്ക്ക് തിരിച്ചത്.

എന്നാൽ അതിർത്തിയിലെത്തിയ ആംബുലൻസ് കടത്തിവിടാൻ കർണാടക പൊലീസ് തയ്യാറായില്ല. വാഹനങ്ങൾ കടത്തിവിടണമെന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം