Categories
Election

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടരുന്നു; ആദ്യ മുന്നേറ്റം ബിജെപിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ 15 അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ബിജെപി പത്തും കോണ്‍ഗ്രസ് മൂന്നു ജെഡിഎസ് ഒരു സീറ്റും നേടി. പത്ത് മണിയോടെ ഫലം വ്യക്തമാകും.

15 കോണ്‍ഗ്രസ് -ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരായതോടെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് യെദ്യൂരപ്പ നേതൃത്വം നല്‍കുന്ന ബിജെപി.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യെദ്യൂരപ്പ ഭരണത്തിലേറിയത്.

224 അംഗങ്ങളുണ്ടായിരുന്ന കര്‍ണാടക നിയമസഭയില്‍, കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 17 എംഎല്‍എമാര്‍ രാജിവച്ച്‌ മറുകണ്ടം ചാടിയതോടെയാണ് എച്ച്‌ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്ന് വീണത്.

തുടര്‍ന്ന് മറുകണ്ടം ചാടിയ എംഎല്‍എമാരെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS