Categories
Ernakulam

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ; ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിൽ  ഹാജരായി

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യംചെയ്യലിനായി  അർജുൻ  ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ  ഹാജരായി.

അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ഷുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ്. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം  കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

സ്വർണ്ണക്കളളക്കടത്തിനും മറ്റുള്ളവർ കടത്തുന്ന സ്വർണം പിടിച്ചു പറിക്കുന്നതിനും ഇയാൾക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ചിലരുടെ പേരുകൾ പറഞ്ഞ് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഒരു രാഷ്ട്രീയ പാർടിയുടെ പേരു പറഞ്ഞും ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഫേസ് ബുക്കിൽ അപ് ലോഡ് ചെയതും ഇയാൾ തന്റെ സംഘത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.

കേരളത്തിലെ മറ്റ് എയർപോർടുകൾ വഴിയും സംഘം സ്വർണം കടത്തിയെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Meanwhile, Customs demanded that Arjun Ayanki, one of the main accused in the Karipur gold smuggling case, not be granted bail.

NEWS ROUND UP