ബാങ്ക് മാനേജര്‍ വിളിച്ചപ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കി…കണ്ണൂരില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം

Loading...

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ ഒരാള്‍ വിളിക്കുകയും അക്കൗണ്ട് നമ്ബറും യൂസര്‍നെയിമും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒരുമടിയും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ സ്ത്രീക്ക് നഷ്ടപ്പെട്ടത് ഒന്‍പതുലക്ഷം രൂപ. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

ജൂണ്‍ 26-നാണ് സംഭവം. പരാതിക്കാരിയുടെ മൊബൈലിലേക്ക് എസ്ബിഐയുടെ മാനേജരാണെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചു. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും യൂസര്‍നെയിമും എടിഎം കാര്‍ഡ് നമ്ബറും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

കണ്ണില്ലാത്ത ക്രൂരതയുടെ മുഖം…പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത് 25 പേരെ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം