കണ്ണൂര്‍ : എല്‍ഡിഎഫിന് ഉജ്വല വിജയം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ വാര്‍ഡിലും എല്‍ഡിഎഫിന് ഉജ്വല വിജയം. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ആകെ പോള്‍ ചെയ്ത 1015 വോട്ടില്‍ എല്‍ഡിഎഫിന് 593 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എം പ്രേമരാജന് 324  വോട്ടും ബിജെപി സ്ഥാനാര്‍ഥി ഇ നാരായണന് 98 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് അംഗം കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 192 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ശ്രീകണ്‌ഠപുരം നഗരസഭയിലെ പത്താം വാര്‍ഡായ കാവുമ്പായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ രാജന്‍ വിജയിച്ചു.

ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്. സിപിഐ എം എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ജയിച്ചത്. 704 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.കല്യാശേരി പഞ്ചായത്തിലെ 15ാം വാര്‍ഡായ വെള്ളാഞ്ചിറയില്‍ എല്‍ഡിഎഫ്ര സ്ഥാനാര്‍ഥി  കെ മോഹനന്‍ വിജയിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി  പ്രമോദിനെയാണ് തോല്‍ച്ചത്.  731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. പഞ്ചായത്തംഗമായിരുന്ന എല്‍ഡിഎഫിലെ പുത്തലത്ത് ജയരാജന്റെ നിര്യാണത്തെതുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. 633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ വിജയിച്ചത്

Loading...