കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ ; അഞ്ച് പേര്‍ക്ക് രോഗമുക്തി

Loading...
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്ന് (ജൂണ്‍ 6) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് ഖത്തറില്‍ നിന്ന് ഐഎക്‌സ് 774 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 49 കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 31ന് ബഹറിനില്‍ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 26 ന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1348 വിമാനത്തിലെത്തിയ കുറ്റ്യാട്ടൂര്‍ സ്വദേശി 41കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 27ന് അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 26കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 ന് കുവൈറ്റില്‍ നിന്ന് ഐഎക്‌സ് 1790 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 63കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 35കാരി, ഉദയഗിരി സ്വദേശികളായ 20കാരന്‍, 75കാരി എന്നിവരും മെയ് 25 ന് ചെന്നൈയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ 50കാരന്‍, 20കാരന്‍, മെയ് 26 ന് മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി 55കാരന്‍, മെയ് 21 ന് രാജധാനി എക്‌സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷൻ വഴി മധ്യ പ്രദേശിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി 21കാരന്‍ എന്നിവരുമാണ് കോവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി 61കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരി, രണ്ട് വയസുകാരന്‍, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 27കാരി, ശ്രീകണ്ഠാപുരം സ്വദേശി 29കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
കൊറോണ ബാധ സംശയിച്ച് കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്
 9097 പേര്‍. ഇവരില്‍ 201 പേര്‍ ആശുപത്രിയിലും 8896 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 66 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 81 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 24 പേരുമാണ്  നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 8586 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7836 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 7390 എണ്ണം നെഗറ്റീവാണ്. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 213 എണ്ണം.

അതേസമയം സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്.

സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടഞ്ഞു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേര്‍ കോവിഡ് മുക്തരായി.

എയര്‍പോര്‍ട്ട് വഴി 43,901 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയില്‍വേ വഴി 16,540 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 20,769 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 19,597 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം