കണ്ണൂര്‍ ചിറക് വിരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം; ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Loading...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ മട്ടന്നൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്ബതിനായിരുന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

ആദ്യ ഒന്‍പത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അന്‍പതോളം സര്‍വീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കണ്ണൂരിന് കഴിഞ്ഞു. എന്നാല്‍, വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന പോരായ്മകളാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിപുലമായ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് കിയാല്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആര്‍ട്ട് ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ സേവനം തുടങ്ങിയവയുടെ ഉദ്‌ഘാടനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് നല്‍കിയ പ്രദര്‍ശന വിമാനത്തിന്റെ അനാച്ഛാദനവും ഇന്ന് നടക്കും. ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്ര ചെയ്തവര്‍ ഇന്ന് വീണ്ടും അതേ വിമാനത്തില്‍ ഒത്തുചേരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം