ദിവസം 3000 കോണ്ടം, 2000 മദ്യക്കുപ്പികള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ ജെഎന്‍യുവില്‍ നിന്ന് കണ്ടെത്തി ;നജീബ് എവിടെയാണെന്ന് കണ്ടെത്തിയില്ല ; ആഞ്ഞടിച്ച്‌ കനയ്യകുമാര്‍

Loading...

ഡല്‍ഹി : ജെഎന്‍യുവിനെ രാജ്യത്തിന് മുന്ന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച്‌ സിപിഐ നേതാവും ജെഎന്‍യു വിദ്യാത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ കനയ്യകുമാര്‍ രംഗത്ത്. മാലിന്യക്കുപ്പയില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയ പൊലീസിന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന് കനയ്യകുമാര്‍ ആഞ്ഞടിച്ചു.

‘നിങ്ങള്‍ക്ക് വേണ്ടത്ര ഞങ്ങളെ അപമാനിച്ചോളൂ. ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചോളൂ. പക്ഷേ ഇതൊന്നും നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി കിട്ടാന്‍ മതിയാകില്ല. നിങ്ങളുടെ നിരാശയുടെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എന്നത് കുറച്ച്‌ പ്രയാസമാണ്’. മാലിന്യക്കുപ്പയില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയ പൊലീസിന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്താനായില്ല.

നിങ്ങള്‍ ദിവസം 3000 കോണ്ടം, 2000 മദ്യക്കുപ്പികള്‍, 3000 ബിയര്‍ കുപ്പികള്‍, 10000 സിഗരറ്റ് കുറ്റികള്‍, 4000 ബീഡിക്കുറ്റികള്‍, 50000 എല്ലിന്‍ കഷ്ണങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ നിങ്ങള്‍ ജെഎന്‍യുവില്‍ നിന്ന് കണ്ടെത്തി. എന്നാല്‍, രണ്ട് വര്‍ഷം മുമ്ബ് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് എവിടെയാണെന്ന് കണ്ടെത്തിയില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കേസ് ഇപ്പോള്‍ സിബിഐ അവസാനിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ താമസിക്കുകയും സര്‍ക്കാര്‍ കാറില്‍ യാത്ര ചെയ്യുകയും സര്‍ക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുകയും നിങ്ങള്‍ക്ക് ജെഎന്‍യുവിനെപ്പോലൊരു സര്‍ക്കാര്‍ സ്ഥാപനത്തെ വേണ്ട. നിങ്ങള്‍ക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മതി. നിങ്ങളൊരു ദേശീയ സര്‍ക്കാറാണെങ്കില്‍ ജെഎന്‍യുവിനെ പോലുള്ള സ്ഥാപനങ്ങള്‍ നടത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും കനയ്യ കുമാര്‍ ആഞ്ഞടിച്ചു.

ജെഎന്‍യു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്നും ലൈംഗിക അരാജത്വമാണ് അവിടെ നടക്കുന്നതെന്നും ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കനയ്യകുമാര്‍ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം