കല്ലാച്ചിയിൽ ബേക്കറിയിൽ തീപിടുത്തം; ഫയർഫോഴ്സ് തീയണച്ചു

കല്ലാച്ചിയിൽ ബേക്കറിയിൽ തീപിടുത്തം; ഫയർഫോഴ്സ് തീയണച്ചുനാദാപുരം: ഇന്ന് പുലർച്ചേ കല്ലാച്ചിയിൽ തീപിടുത്തം. കല്ലാച്ചി മാർക്കറ്റ് റോഡിലെ കീർത്തി ബേക്കറിയിലാണ് തീപിടുത്തം. നാദാപുരം ഫയർഫോഴ്സ് തീയണച്ചു. ഫയർ ഓഫീസർ പ്രേമന്റെ നേതൃത്വത്തിലാണ് രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് പുലർച്ചേ നാലരയോടെ ബേക്കറിയുടെ ഷട്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടവരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. നാദാപുരം പൊലീസും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. കേഷ് കൗണ്ടറിന്റെ ഭാഗമാണ് കത്ത് നശിച്ചത്. പി കെ ഗ്രൂപ്പിന്റ താണ് ബേക്കറി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം