കലാഭവൻ മണിയുടെ കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി

Loading...

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി.  മൂന്ന് ദിവസത്തേയ്ക്കായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്.ഇന്ന്‍ അവസാനിക്കാന്‍ ഇരുന്നതായിരുന്നു സമരം.

കേന്ദ്ര ലാബിലേക്ക് അയച്ച മണിയുടെ ആന്തരികാവയവങ്ങൾ സീൽ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയും നീക്കണമെന്ന് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

മണിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഭാര്യ നിമ്മിയും മകളും എത്തി. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് മണി മരണത്തിന് കീഴടങ്ങിയത്. ചാലക്കുടിയിലെ വസതിയുടെ ഒൗട്ട് ഹൗസായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ട മണിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണം സംഭവിച്ചത്. മണിയുടെ ശരീരത്തിൽ മെഥനോളിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്

Loading...