കണ്ണൂർ : മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. തെരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിൻ്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്.
ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.
കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി.
ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂറ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
News from our Regional Network
English summary: K. Sudhakaran accused of conspiracy in Mansoor's murder.