കസബ വിവാദത്തില്‍ കുരങ്ങിനോട് ഉപമിച്ചു… ഇന്ന് വൈറസിലെ അഭിനയത്തിന് പ്രശംസ

Loading...

കസബ വിവാദത്തില്‍ സൈബര്‍ ആക്രമണം നേരിട്ട നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമാ പ്രവര്‍ത്തകരും നടിക്കെതിരെ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ ജൂഡ് ആന്റണി പാര്‍വതിയെ കുരങ്ങിനോട് ഉപമിച്ചാണ് വിമര്‍ശിച്ചത്. ഇപ്പോഴിതാ, പാര്‍വതിയുടെ അഭിനയത്തെ പുകഴ്ത്തിയിരിക്കുകയാണ് ജൂഡ്. മസാലക്കൂട്ടുകളില്ലാത്ത ഏച്ചു കെട്ടലുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അതേപടി തുറന്നു കാണിച്ച വൈറസ് എന്ന സിനിമയെ വാനോളം പുകഴ്ത്തുകയും അഭിനയിച്ച താരങ്ങളെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ജൂഡ്.

ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

VIRUS ഇതൊരു സിനിമയല്ല . ഇതൊരു അനുഭവമാണ്. മസാലക്കൂട്ടുകളില്ലാത്ത ഏച്ചു കെട്ടലുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ച. ഇത്രയും താരങ്ങളെ കിട്ടിയിട്ടും അവരെ താരങ്ങളായി കാണാതെ അഭിനേതാക്കളായി ഉഗ്രമായി ഉപയോഗിച്ച ആഷിഖ് അബു തന്നെയാണ് താരം. രാജീവേട്ടന്റെ മികച്ച ദൃശ്യങ്ങള്‍ , സൈജു ചേട്ടന്റെ എഡിറ്റിംഗ്, സുഷിന്‍ ശ്യാമിന്റെ കിടിലം സ്‌കോര്‍. അഭിനേതാക്കളുടെ മത്സരം. ടോവിനോ ,ആസിഫ് ,ഖീഷൗ, ഇന്ദ്രേട്ടന്‍ ,ദിലീഷേട്ടന്‍, പാര്‍വതി, റിമ, പൂര്‍ണിമ ചേച്ചി, സൗബിന്‍ മച്ചാന്‍, ഷറഫ് മച്ചാന്‍, ചാക്കോച്ചന്‍, രേവതി മാം, ഭാസി, ഇന്ദ്രന്‍സ് ചേട്ടന്‍ എന്നിങ്ങനെ അതി ഗംഭീര പ്രകടനങ്ങള്‍.

മുതലാളിമാര്‍ പറയുന്നതിനനുസരിച്ച് ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സര്‍ക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാര്‍ജിച്ചപ്പോള്‍ തന്റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് പാര്‍വതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് അന്ന് പറഞ്ഞത്. ഈ കുരങ്ങിന് ആദ്യമേ സര്‍ക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലേ എന്നും ജൂഡ് ചോദിച്ചു. പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വച്ചതോടെയാണ് ചര്‍ച്ച ആ വഴിക്ക് തിരിഞ്ഞത്

 

Loading...