കൂടത്തായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയുടെ പരപുരഷ ബന്ധം

Loading...

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസിലെ റിമാന്‍ഡ്  റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ജോളിയുടെ പരപുഷ ബന്ധത്തെ എതിര്‍ത്ത് കൊണ്ടാണ് റോയി വധിക്കാന്‍ തുനിഞ്ഞതെന്നും റോയിയുടെ മദ്യപാനവും ജോളിക്ക് അസഹ്യമായിരുന്നുവെന്നും സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിക്കുന്നതയായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആള്‍കൂട്ടം തടിച്ച് കൂടി

പ്രതികളുടെ പുറത്തുകൊണ്ടുവരുന്നതറിഞ്ഞ് ജില്ലാ ജയിലിന് പുറത്ത് വലിയ രീതിയില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. പ്രതികള്‍ എത്തുന്ന വിവരമറിഞ്ഞ് താമരശ്ശേരി കോടതി പരിസരത്തും ആള്‍ക്കൂട്ടം തടിച്ചു കൂടി. പ്രതികളേയും കൊണ്ട് പോലീസ് ജീപ്പ് എത്തിയപ്പോള്‍ തെറിയഭിഷേകത്തോടേയും കൂക്കിവിളിയോടെയുമാണ് ജനങ്ങള്‍ എതിരേറ്റത്.

ആളുകളെ വകഞ്ഞ് മാറ്റിക്കൊണ്ടാണ് പോലീസ് ജോളിയെ കോടതി വളപ്പില്‍ എത്തിച്ചത്. ശക്തമായ ജനരോക്ഷം ഉണ്ടാവുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ പോലീസ് പ്രതികള്‍ക്ക് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. പ്രതികളെ കോടതിയില്‍ നിന്ന് പുറത്ത് എത്തിച്ചപ്പോഴും ശക്തമായ ജനരോഷം നേരിടേണ്ടി വന്നു.

പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. പ്രതികളേയും കൊണ്ട് താമരശ്ശേരിയില്‍ നിന്ന് പയ്യോളി ഭാഗത്തേക്കാണ് പോലീസ് വാഹനം പുറപ്പെട്ടത്. താമരശ്ശേരിയില്‍ നിന്ന് വളരെ അടുത്ത പ്രദേശമായതിനാല്‍ പ്രതികളെ ഇന്ന് തന്നെ കൂടത്തായിയില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം