ധോണിക്ക് പകരം റിഷഭ് പന്തെന്ന് വാശി വേണോ…സഞ്ജുവിനും ഇഷാന്ത് കിഷനും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

Loading...

2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ജോഗീന്ദര്‍ ശര്‍മ്മ. മീഡിയം പേസ് ബൗളറായ ജോഗീന്ദറിന്റെ മികവിലാണ് ഇന്ത്യാദ്യമായി ടി20 ലോകകപ്പ് നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് വിട്ട് പോലീസ് ഉദ്യോഗസ്ഥനായിരിക്കുന്ന ജോഗീന്ദര്‍ മുന്‍ ഇന്ത്യന്‍ നായകനായ എം എസ് ധോണിയേ പറ്റിയും ധോണിയുടെ പിന്‍ഗാമിയാര് എന്നതിനെ പറ്റിയും മനസ്സ് തുറന്നറിക്കുകയാണിപ്പോള്‍.

ധോണിയെ വളരെ വ്യതസ്തനായ നായകനായാണ് ജോഗീന്ദര്‍ വിശേഷിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റേതായ രീതിയില്‍ മുന്‍പ് തന്നെ അദ്ദേഹം പദ്ധതിയിടും. ശാരീരികവും മാനസികമായും കരുത്തനായ താരമാണ് അദ്ദേഹം. 2019ലെ ലോകകപ്പിന് ശേഷം എന്തുകൊണ്ട് ധോണി കളിച്ചില്ല എന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. ചിലപ്പോള്‍ കുടുംബമോ സ്വകാര്യ ജീവിതമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലോ ആയിരിക്കും ധോണിയുടെ ഇടവേളക്ക് പിന്നിലെന്നും ജോഗീന്ദര്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

2007ല്‍ ധോണിയുടെ നായകത്വത്തിന് കീഴില്‍ യുവതാരങ്ങളായിരുന്നു ലോകകപ്പില്‍ കളിച്ചിരുന്നത്. ഇന്ത്യ നോക്കൗട്ട് പോലും കടക്കില്ലെന്ന് മിക്കവരും കരുതിയെങ്കിലും ടീം ലോകകപ്പ് നേടി. അത് ധോണിയെന്ന നായകന്റെ മികവാണ്. ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് തന്നെ വരണമെന്ന് വാശിപിടിക്കേണ്ട കാര്യമില്ലെന്നും പകരം സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ തുടങ്ങിയവരേയും ടീമിലേക്ക് പരിഗണിക്കണമെന്നും ജോഗീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം