സ്‌നേഹിച്ചു കൊതി തീര്‍ന്നില്ലാലോ കുഞ്ഞുസേ.. വിടരുന്നതിനെ മുന്‍പേ അടര്‍ത്തി എടുത്തല്ലോ നിന്നെ.. ജൊവാനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Loading...

നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ശാന്തന്‍പാറ പുത്തടിയില്‍ അരങ്ങേറിയത്. കുഞ്ഞു ജൊവാനയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചപ്പോള്‍ ഒരു നാട് ഒന്നാകെ വിതുമ്പി.

ജൊവാനയുടേയും അവളുടെ ചാച്ചന്റേയും വിയോഗം വിശ്വസിക്കാനാകാതെ നില്‍ക്കുമ്ബോള്‍ മനസ്സിനെ വേദനിപ്പിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരന്‍ ജിജോഷ്.

പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെയാണ് ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജറുമായ വസീമും ചേര്‍ന്നു കൊലപ്പെടുത്തിയത്. പിന്നീട് ഇളയ കുട്ടി ജൊവാനയുമൊത്ത് ഇവര്‍ മുംബൈയിലേക്ക് കടന്നു. പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന് ഇവരും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

 

ജിജോഷിന്റെ ഫെയ്‌സ് ബുക് പോസ്റ്റ്‌ 

 

കുഞ്ഞുസേ സ്വര്ഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ..
അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുന്പേ പോയി വഴി ഒരുക്കിന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടേ മുതലേ കുഞ്ഞുനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്.അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. . അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ എവിടെ പോയാലും റിജോ പാപ്പാനെ മാത്രം മതീല്ലോ..
സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുന്പേ അടർത്തി എടുത്തല്ലോ നിന്നെ..
ചാച്ചൻ നോക്കിയേനേലേ പൊന്നു പോലെ നോക്കിയാണെലോ നിന്നെ.. എല്ലാ ദിവസം ഓടി വന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ. എന്ന വിളിയോടയല്ലേ തുടങ്ങാറ് ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്നപോലെ..ആദ്യമായി അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ.. റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണ് എന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഇ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രെക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അനോഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കുന്നു….
സ്നേഹത്തോടെ
കുഞ്ഞിചാച്ചൻ

 

കുഞ്ഞുസേ സ്വര്ഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുന്പേ പോയി വഴി…

Posted by Jijosh Mulloor on Sunday, November 10, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം