ജിഷ വധം; പ്രതിയെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് എത്തിക്കും

Loading...

jisha accused 1കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് കാക്കനാട് ജയിലില്‍ നടക്കും. കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമാണോ എന്ന് ഉറപ്പിക്കുന്നതില്‍ ഇന്ന് നടക്കുന്ന തിരിച്ചറിയല്‍ പരേഡ് നിര്‍ണ്ണായകമാകും. കൊച്ചി കാക്കനാട് ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍ ഏഴ് സാക്ഷികള്‍ക്കാണ് പൊലീസ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഇതില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും.

കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9-ലെ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ശേഷമായിരിക്കും പ്രതിയെ മുഖം മറക്കാതെ പൊതുജനത്തിന് മുന്നിലെത്തിക്കുന്നത്. അതേസമയം പ്രതിക്ക് പൊലീസ് പുറത്തിറക്കിയ രേഖാചിത്രവുമായി ഒരു സാമ്യവുമില്ലെന്നാണ് പൊലീസിലെ ഒരു വിഭാഗം പറയുന്നത്.

Loading...