Categories
കേരളം

ജെറി മരിച്ചിട്ടില്ല ; അഞ്ച് പേരിലൂടെ ഇനിയും ഏറെ കാലം ജീവിക്കും

തിരുവനന്തപുരം : ജെറി മരിച്ചിട്ടില്ല… അഞ്ച് പേരിലൂടെ ജെറി ഇനിയും ഏറെ കാലം ജീവിക്കും.

സ്കൂട്ടര്‍ അപകടം കവര്‍ന്നെടുത്ത ജെറിയുടെ ജീവന്‍ അഞ്ച് പേര്‍ക്ക് പകുത്തു നല്‍കിയ ഭാര്യ ലിന്‍സി ലോകത്തിനാകെ മാതൃകയായി മാറിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറി വര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ബൈജൂസ് ലേണിംഗ് ആപ്പിലെ ബിസിനസ് ഡവലപ്പ്മെന്‍റ് അസോസിയേറ്റായ ജെറി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.

തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

 

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജെറി വർഗീസ് എന്ന 31 കാരന്റെ മസ്തിഷ്കമരണം ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സ്ഥിരീകരിക്കുന്നത്.

അങ്ങേയറ്റം വേദനാജനകമായ ആ നിമിഷത്തിലും സഹജീവി സ്നേഹം ജെറിയുടെ ഭാര്യ ലിൻസി മറന്നില്ല. ലിൻസിയും ജെറി വർഗീസിന്റെ ബന്ധുക്കളും അനുമതി നൽകിയതിനെത്തുടർന്ന് മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

കരളും ഒരു വൃക്കയും ജെറി ചികിത്സയിലിരുന്ന ആശുപത്രിയിലെ രണ്ടു രോഗികൾക്കും , ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും, നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് മൃതസഞ്ജീവനി പദ്ധതി പ്രകാരം നൽകിയത്.

അങ്ങനെ അഞ്ച് ജീവിതങ്ങൾക്കാണ് ജെറി വർഗീസിന്റെ കുടുബത്തിന്റെ തീരുമാനത്തിലൂടെ പുതു ജീവിതം ലഭിക്കുന്നത്.

ഏറ്റവും ദുഃഖകരമായ സന്ദർഭത്തിലും മാതൃകാപരമായ തീരുമാനം കൈകൊണ്ട ജെറി വർഗീസ്ൻറെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Jerry is not dead; Five people will live much longer

NEWS ROUND UP