‘ജയലളിതയായി രമ്യാ കൃഷ്ണന്‍’ സംവിധാനം ഗൗതം വാസുദേവ് മേനോന്‍ – ക്വീന്‍ വെബ് സീരിസിന്‍റെ ടീസര്‍ കാണാം

Loading...

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ താരം രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ്.

മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്താണ് എംജിആര്‍ ആയി വേഷം ഇടുന്നത്. വെബ് സീരീസിന്റെ ട്രെയിലര്‍ ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങും.

അതെസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

 

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമി ആണ്. തമിഴ്- ഹിന്ദി- തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

നവാഗത സംവിധായകയായ പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ അയണ്‍ ലേഡിയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം