Categories
Kozhikode

കോഴിക്കോടിന്റെ ഹൃദയ ശബ്ദമായി ജാനകിക്കാട്

കാടും പുഴുയും കടന്നുള്ള യാത്ര, പക്ഷി നിരീക്ഷണം ,ഏറുമാടങ്ങള്‍ എന്നിവകൊണ്ട് വ്യത്യസ്തമാണ് കോഴിക്കോട് കുറ്റ്യാടി മേഖലയിലെ ജാനകിക്കാട്.

മുൻകേന്ദ്രമന്ത്രി വി കെ കൃഷണമേനോന്റെ സഹോദരി ജാനകിയമ്മയുടെ പേരിലാണ് ഈ കാട്.

2008 ലാണ് ജാനകിക്കാടിനെ എക്കോ ടൂറിസം സെന്റായി പ്രഖ്യാപിക്കുന്നത്.

കോഴിക്കോട് ജില്ലയുടെ ഹൃദയ ശബ്ദം എന്ന വിശേഷണത്തിന് അര്‍ഹമായ ഇവിടെ പരിസ്ഥിതി സൗഹാര്‍ദ്ര വിനോദ സഞ്ചാരത്തിനും സാധ്യതകള്‍ ഏറെയാണ്…

കാട്ടുകോഴികൾ,വിവിധയിനം പക്ഷികൾ,മുന്നൂറിലധികം ചിത്രശലഭങ്ങള്‍ ,മൃഗങ്ങള്‍ എന്നിവയെ എവിടെ കാണാന്‍ സാധിക്കും …

മണ്ണു കൊണ്ട് നിര്‍മ്മിച്ച ടിക്കറ്റ്‌ കൗണ്ടർ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഇവിടെ വ്യത്യസ്തമാക്കുന്നു.

ജാനകിക്കാടിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് പുതു ഉണർവ്വ്  സമ്മാനിക്കുന്നുണ്ട്.

കാടിനുള്ളിലെ കാഴ്ചകള്‍ക്ക് പുറമെ കടന്തറ പുഴയും പുഴയോടു ചേര്‍ന്നുള്ള കാഴ്ചകളും ജാനകിക്കാടിനെ സഞ്ചാരികളുമായി അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു …

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP