നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തി,പലരുടേയും പേരുപോലും അറിയില്ലെന്ന് ആക്ഷന്‍ ഹിറോ ജാക്കിചാന്‍റെ വെളിപ്പെടുത്തല്‍

നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തി,പലരുടേയും പേരുപോലും അറിയില്ലെന്ന് ആക്ഷന്‍ ഹിറോ ജാക്കിചാന്‍റെ വെളിപ്പെടുത്തല്‍ . ലോകത്തിന്റെ തന്നെ പ്രിയപ്പെട്ട ആക്ഷന്‍ ഹിറോയാണ് ജാക്കി ചാന്‍. കുങ്ഫുവിലൂടെ ആരാധക ഹൃദയം കവര്‍ന്ന ജാക്കി ചാന്റെ ഒരോ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ ആത്മകഥയായ നെവര്‍ ഗ്രോ അപ്പ് എന്ന പുസ്തകത്തിലൂടെ ആരും കാണാത്ത തന്റെ ജീവിതത്തിലെ കറുത്ത അധ്യായം തുറന്നുകാണിക്കുകയാണ് ജാക്കി ചാന്‍.

തന്റെ കുത്തഴിഞ്ഞ യൗവ്വനകാലത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുംചാന്‍ തന്റെ പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്.കുടുംബത്തോട് താൻ ഒരു
കൊള്ളരുതാത്തവനെപ്പോലെയാണ് പെരുമാറിയതെന്ന് ജാക്കി ചാന്‍ പറയുന്നു. യൗവ്വനത്തില്‍ മദ്യം, ലൈംഗിക തൊഴിലാളികളുമായിട്ടുള്ള ബന്ധം എന്നിവയിലാണ് ആനന്ദം കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

നിരവധി പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന തനിക്ക് പലരുടേയും പേരുപോലും അറിയില്ലെന്ന് ജാക്കി ചാന്‍ പറയുന്നു. നമ്പര്‍ 9 എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീയുമായി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നതായും നടന്‍ വ്യക്തമാക്കി. ചെക്കുകള്‍ കൊണ്ട് സാഹസം കാട്ടിയും മദ്യപിച്ച് വാഹനമോടിച്ചും ജീവിതം ഒരു കളിയാക്കി

മാറ്റിയിട്ടുണ്ടെന്നും ചാന്‍ വെളിപ്പെടുത്തി. ഹോളിവുഡില്‍ വിജയം കൈവരിക്കുന്നതിനും എത്രയോ മുമ്പാണ് ആദ്യ കാമുകിയുമായി ബന്ധമുണ്ടാവുന്നത്. എന്നാല്‍ ബന്ധത്തിന് കാര്യമായ വില നല്‍കിയില്ലെന്നും ചാന്‍ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ പത്‌നിയായ ജൊവാന്‍ ലിന്നിനോട് മോശമായിട്ടാണ് പെരുമാറിയതെന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്വത ഇല്ലായ്മയും ആത്മവിശ്വാസക്കുറവും കാരണമാണ് ഇത് സംഭവിച്ചതെന്നും ചാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് അവരെന്ന് എനിക്കറിയാമായിരുന്നു. ഞാനൊരു വൃത്തികെട്ട കുങ്ഫു മാസ്റ്റര്‍ മാത്രമാണെന്നായിരുന്നു എന്റെ ചിന്ത-ചാന്‍ പറഞ്ഞു.

1981ല്‍ ലിന്‍ ഗര്‍ഭിണിയായതിന് ശേഷമാണ് ഇരുവരും ലോസ് ആഞ്ജലീസില്‍ വെച്ച് വിവാഹിതരായത്. ലിന്‍ ഗര്‍ഭിണിയായിരുന്ന കാലത്ത് ചാന്‍ സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഒരു തവണ പോലും അദ്ദേഹം ലിന്നിനെ കാണാന്‍ പോയിരുന്നില്ല. ലിന്‍ കരുതിക്കൂട്ടി ഗര്‍ഭിണി ആയതാണെന്നും തന്റെ പണമാണ് അവള്‍ക്ക് വേണ്ടതെന്നും ചില സുഹൃത്തുക്കള്‍ അന്ന് പറഞ്ഞതായി നടന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അതായിരുന്നില്ല വസ്തുതയെന്ന് പിന്നീട് മനസ്സിലായതായി ജാക്കി ചാന്‍ പറഞ്ഞു. അന്ന് താന്‍ ലിന്നിനെ വഞ്ചിച്ച് നടിയും മുന്‍ മിസ് ഏഷ്യയുമായ എലൈന്‍ നാഗുമായി ബന്ധത്തിലായതും പിന്നീട് എലൈന്‍ ഗര്‍ഭിണിയായതും ചാന്‍ വെളിപ്പെടുത്തി.

സിനിമയില്‍ വന്ന് പണമുണ്ടാക്കിയതോടെ കുടുംബം നോക്കാന്‍ മറന്നു പോയിരുന്നു.സിനിമയും കൂട്ടുകാരും മാത്രമായിരുന്നു ജീവിതം. ഞാന്‍ ആഡംബരത്തില്‍ ജിവിക്കുമ്പോള്‍ എന്റെ ഭാര്യ അവളുടെ പണം കൊണ്ട് കുടുംബം നോക്കുകയാവും ചാന്‍ പറയുന്നു. എന്നാല്‍ എലൈന്റെ മകള്‍ എത്തയെ കുറിച്ച് അത്മകഥയില്‍ പരാമര്‍ശിക്കുന്നില്ല.പ്രശസ്തനായ അച്ഛനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന എത്ത നേരത്തെ പറഞ്ഞിട്ടുണ്ട്.

Loading...