Categories
Election

ബി ജെ പിക്ക് തിരിച്ചടി ; മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്

റാ​ഞ്ചി : ‌‌ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ഹാ​സ​ഖ്യം ലീ​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ഫ​ല​സൂ​ച​ന​ക​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്ബോ​ള്‍ ‌ജെ​എം​എം-കോ​ണ്‍​ഗ്ര​സ് സ​ഖ്യം 42 സീ​റ്റു​ക​ളി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു. ബി​ജെ​പി 29 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ പ​ത്തി​ട​ത്തു​മാ​ണ് മു​ന്നി​ലു​ള്ള​ത്.

ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ എ​ജെ​എ​സ്‌​യു​വും വെ​വ്വേ​റെ​യാ​ണു മ​ത്സ​രി​ച്ച​ത്. നിലവില്‍ പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം മു​ന്നി​ലാ​ണ്. ജം​ഷ​ഡ്പൂ​ര്‍ ഈ​സ്റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ര്‍​ദാ​സ് ലീ​ഡ് ചെ​യ്യു​ന്നു. ദും​ക​യി​ല്‍ മു​ക്തി മോ​ര്‍​ച്ച നേ​താ​വ് ഹേ​മ​ന്ത് സോ​റ​നും ജാ​ര്‍​ഖ​ണ്ഡി​ലെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി ബാ​ബു​ലാ​ല്‍ മ​റാ​ണ്ടി​യി​ലും മു​ന്നി​ലാ​ണ്.

81 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 41 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. തൂ​ക്കു സ​ഭ​യാ​ണെ​ങ്കി​ല്‍ എ​ജെ​എ​സ്‌​യു, ജെ​വി​എം പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ബി​ജെ​പി ച​ര്‍​ച്ച തു​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ചെ​റു​ക​ക്ഷി​ക​ളെ ബ​ന്ധ​പ്പെ​ടാ​ന്‍ കോ​ണ്‍​ഗ്ര​സും നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ര്‍​പി​എ​ന്‍ സിം​ഗി​ന് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. ചി​ത്രം തെ​ളി​ഞ്ഞാ​ല്‍ ഉ​ട​നെ ഗ​വ​ര്‍​ണ​റെ കാ​ണാ​നാ​ണ് നി​ര്‍​ദേ​ശം.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ശ​ക്ത​മാ​യി​രി​ക്കെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കും മ​ഹാ​സ​ഖ്യ​ത്തി​നും നി​ര്‍​ണാ​യ​ക​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ജെ​എം​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു മു​ന്‍​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം. സ​ഖ്യ​ത്തെ കു​റി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ജെ​എ​സ്‌​യു.

മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്തി​യാ​ര്‍​ജി​ച്ച​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS