കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയതായി ഇറ്റലി

Loading...

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പുതുതായി വികസിപ്പിച്ച വാക്‌സിൻ എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്ന് വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു.

വാക്‌സിൻ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോശങ്ങളിൽ വാക്‌സിൻ ആന്റിബോഡികൾ നിർമിച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കിയെന്നും ഇവർ അവകാശപ്പെടുന്നു.

റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്‌സിൻ പരീക്ഷണം. കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിൻ നിർവീര്യമാക്കി.

ഇനി പരീക്ഷണത്തിന്റെ നിർണായക ഘട്ടമാണ്. വേനൽക്കാലത്തിന് ശേഷം മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുമെന്നും ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം