Categories
headlines

ഹര്‍ഭജന്‍ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.

ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പോയ ടീമിനൊപ്പം പോകാതിരുന്ന ഹര്‍ഭജന്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്മെന്റ് ഇതുവരെ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ എപ്പോള്‍ ടീമിനൊപ്പം ചേരാനാകുമെന്ന കാര്യത്തില്‍ ഹര്‍ഭജന്‍ ഇതുവരെ ടീം മാനേജ്മെന്റുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ചെന്നൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഹര്‍ഭജനില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും ഹര്‍ഭജനില്ലാത്ത ഐപിഎല്ലിനായി ടീം തയാറെടുപ്പ് നടത്തുന്നുണ്ടെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP