ഭാര്യ ഭർതൃ ബന്ധത്തിൽ സ്നേഹക്കുറവ് വില്ലനാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

Loading...

ദാമ്പത്യത്തിൽ എപ്പോഴും കേള്‍ക്കുന്ന ഒരു പരാതിയാണ് അവള്‍ക്ക് തന്നോട് സ്നേഹമില്ല എന്നത് . ഇത് കാരണം പല കുടുംബങ്ങളും വേര്‍പിരിയലിന്റെ വക്കില്‍ എത്തുന്നു. സ്നേഹമില്ലെന്നും പഴയത് പോലെ തന്നെ കെയര്‍ ചെയ്യുന്നില്ലെന്നുമുള്ള പരാതികള്‍ ശക്തമാകുന്നതോടെ കുടുംബ കൌണ്‍സിലുകളുടെ അടുത്തേയ്ക്ക് എത്തേണ്ടി വരുകയാണ് പലര്‍ക്കും. എന്നാല്‍ അത്തരം സ്നേഹക്കുറവുകള്‍ ഉണ്ടാകാന്‍ കാരണം എന്താണ്? എന്തുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നു? അതിനുള്ള ഉത്തരം ഇതാണ്.

Image result for husband wife

ഒഴിഞ്ഞ പാത്രങ്ങളില്‍ നമ്മള്‍ തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദവും അതെ പാത്രങ്ങളില്‍ എന്തെങ്കിലും നിറച്ചുവച്ചതിനു ശേഷം തട്ടുകയാണെങ്കില്‍ ഉണ്ടാകുന്ന ശബ്ദവും വ്യത്യസ്തമായിരിക്കും. അത്തരം ഒന്ന് തന്നെയാണ് സ്നേഹ ശ്യൂന്യതയും. സ്നേഹം ഇല്ലെന്നു തോന്നുമ്പോൾ അവിടെ പരാതികള്‍ നിറയും. മനസ്സ് നിറയെ സ്നേഹം ആണെന്ന്തോന്നുമ്പോൾ പരസ്പരമുള്ള പരാതികള്‍ തീരുകയും ചെയ്യും.

Image result for husband wife

അതായത് നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹം, കരുതല്‍ എന്നിവ ഒരിക്കലും ഇല്ലാതെയാകരുത്. ഭര്‍ത്താവിനോട് ഭാര്യയ്ക്കും ഭാര്യയോട് ഭര്‍ത്താവിനും ഈ കരുതല്‍ ആവശ്യമാണ്‌. അങ്ങോട്ട്‌ കൊടുക്കാത്ത സ്നേഹം ഇങ്ങോട്ട് കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞിട്ട് കാര്യം എന്താണ്? ആദ്യം ഭാര്യ ആയാലും ഭര്‍ത്താവ് ആയാലും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കരുതല്‍ നല്‍കാനും ശ്രമിക്കുക. ആ സ്നേഹവും കരുതലും തിരികെ നിങ്ങള്‍ക്കും ലഭിക്കും. അതാണ്‌ സ്നേഹം തിരികെ കിട്ടാനുള്ള ഏറ്റവും എളുപ്പ വഴി.

ബഹുമാനിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാന് പലരും. അതുകൊണ്ടു തന്നെ ഭാര്യയുടെ അടുത്തുന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. ഇനി ഭാര്യയില്‍ നിന്നും അത് കിട്ടുന്നില്ല എന്ന തോന്നലുണ്ടാകുമ്ബോള്‍ ദുഃഖം ഉണ്ടാവുകയും ചിലപ്പോള്‍ കോപം ജ്വലിക്കുകയും ചെയ്യും. വീട്ടു ജോലികളും കുട്ടികളുടെ കാര്യങ്ങളും അങ്ങനെ ഒരുപാട് കടമകള്‍ നിറവേറ്റുന്ന തിരക്കിലാവാം ഭാര്യ. പക്ഷെ തന്നെ ബഹുമാനിക്കാത്ത ഭാര്യയുടെ എത്ര വലിയ കഠിനാധ്വാനമായാലും അത് കണ്ടതായി ഭാവിക്കാനോ അതിന്റെ പേരില്‍ അവളെ അഭിനന്ദിക്കാനോ ഭര്‍ത്താവ് തയ്യാറായെന്നു വരില്ല. അതുപോലെ ഭാര്യയ്ക്കും. അതുകൊണ്ട് പരസ്പരമുള്ള ബഹുമാനവും ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.

Image result for husband wife

മറ്റൊന്ന് നിങ്ങള്‍ എന്താണോ നല്‍കുന്നത് അതാണ്‌ നിങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത്. പണവും പ്രതാപവും ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ അയാള്‍ നിരാശന്‍ ആയിരിക്കും. അതെ സമയം ഇതൊന്നും ഇല്ലെങ്കിലും മികച്ച സ്നേഹവും കരുതലും നല്‍കുന്ന കുടുംബവും സുഹൃത്തുക്കളും ഉണ്ടെങ്കില്‍ ആ ബന്ധം വലിയ വിജയമായി തീരും. അതുകൊണ്ട് തന്നെ ഭാര്യ ഒരു ഭര്‍ത്താവില്‍ നിന്നും തിരിച്ചു ഭാര്യയില്‍ നിന്നും ഭര്‍ത്താവും ആഗ്രഹിക്കുന്നത് ഈ സ്നേഹവും കരുതലുമാണ്. എന്നാല്‍ വര്‍ത്തമാന കാലത്ത് അത്തരം സ്നേഹ ബന്ധങ്ങള്‍ക്ക് ഇടം നല്‍കാന്‍ ആരും ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് നിസാരമായ പ്രശ്നങ്ങളുടെയും ഈഗോകളുടെയും പേരില്‍ വിവാഹ മോചനം ഉണ്ടാകുന്നത്. അതില്‍ നിന്നും മാറി സ്നേഹവും സമാധാനവും കരുതലുമുള്ള ബന്ധങ്ങള്‍ ഉണ്ടാകട്ടെ..

Loading...