തൊലിനിറമാണോ സൗന്ദര്യത്തിന് അടിസ്ഥാനം ….? നമ്മുടെ രാജ്യത്തെ സൗന്ദര്യസങ്കല്‍പ്പം ഇത്രമാത്രം വൃത്തികേടാണോയെന്നു സോഷ്യല്‍ മീഡിയ

Loading...

രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയുടെ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ കത്തുന്ന ചര്‍ച്ചയായിരിക്കുന്നത്.

സ്മൃതി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഒരു വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കുന്ന ചിത്രമാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. താരത്തിന്റെ സ്വാഭാവികമായ ചിത്രം ഫോട്ടോഷോപ്പിലൂടെ മേയ്ക്ക് അപ്പ് അണിയിച്ച്‌ ഒരു സൈറ്റ് പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്ത് ചേതന എന്ന യുവതിയാണ് ആദ്യം ട്വിറ്ററിലൂടെ രംഗത്തെത്തിയത്. രാജ്യത്തിന്റെ സൗന്ദര്യ സങ്കല്‍പ്പം ഇതാണോ എന്ന് ചേതന ചോദിക്കുന്നു.

ഒരു വനിതാക്രിക്കറ്ററുടെ വാര്‍ത്താസമ്മേളനത്തിലെ ചിത്രം പോലും ഫോട്ടോഷോപ്പ് ചെയ്ത് ഇരുണ്ട സ്‌കിന്‍ടോണ്‍ വെളുത്തതാക്കി മാറ്റി ലിപ്സ്റ്റികും കണ്‍മഷിയും അണിയിച്ച്‌ മാറ്റൊരു രൂപത്തിലേക്ക് മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ എത്രമാത്രം വൃത്തികേടാണ് ഈ രാജ്യത്തിന്റെ സൗന്ദര്യസങ്കല്‍പ്പം’- ചേതന ട്വീറ്റ് ചെയ്തതിങ്ങനെ.

സ്മൃതി മന്ദാനയുടെ ഫോട്ടോയുടെ ഒറിജിനല്‍ ഫോട്ടോഷോപ്പ് ചെയ്ത് ചിത്രവും ചേതന കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

വിമണ്‍സ് ക്രിക്കറ്റേഴ്‌സ് ബയോഗ്രഫി ആന്റ് വിക്കി എന്ന പേജാണ് ഫോട്ടോഷോപ്പ് ചെയ്തചിത്രം സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചിത്രം മെക്‌സാന്യൂസ് എന്ന യൂട്യൂബ് ചാനലും അവരുടെ വിവരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചേതനയുടെ ട്വീറ്റ് ഏറ്റെടുത്ത ചിലര്‍, നേട്ടങ്ങള്‍ കൊണ്ട് രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച താരത്തിന്റെ ചിത്രം എന്തിനാണ് ഫോട്ടോഷോപ്പ് ചെയ്ത് വെളുപ്പ് നിറം നല്‍കി ലിപ്സ്റ്റികും കണ്‍മഷിയും അണിയിപ്പിച്ച്‌ പ്രചരിപ്പിക്കുന്നത് തൊലിനിറമാണോ സൗന്ദര്യത്തിന് അടിസ്ഥാനം എന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ പ്രതികരണങ്ങള്‍ ഉണ്ടായി.

സ്മൃതിയെ സൗന്ദര്യവതിയാക്കുന്നത്‌അവരുടെ നേട്ടങ്ങളാണെന്നും അവരെ സുന്ദരിയാക്കി ചിത്രീകരിക്കാന്‍ ഈ ഫോട്ടോഷോപ്പിന്റെ ആവശ്യമൊന്നും ഇല്ലെന്നും അവരെങ്ങനെയാണോ ആ രൂപത്തില്‍ തന്നെ സുന്ദരിയാണെന്നും ചിലര്‍ കമന്റ് ചെയ്തു.

ഇതോടെ സ്മൃതിയുടെ സൗന്ദര്യമല്ല ചര്‍ച്ചാ വിഷയമെന്നും ഇത്തരത്തില്‍ ഒരു വനിതാ കായികതാരത്തിന്റെ സൗന്ദര്യം പോലും നിറത്തിന്റെയും മറ്റും അളവുകോലുകള്‍ക്ക് വിധേയമാക്കുന്ന രാജ്യത്തിന്റെ സൗന്ദര്യസങ്കല്‍പ്പമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ചേതന മറുപടി നല്‍കുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം