അമിതവണ്ണമാണോ നിങ്ങളുടെ പ്രശ്നം ? വണ്ണം കുറയ്ക്കാന്‍ മികച്ച മാര്‍ഗം ഇതാണ്

Loading...

അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. വെള്ളം ആവശ്യത്തിനു കുടിക്കാത്തതാണ്  കാരണം.

ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുളള ശരീരത്തിന്റെ കഴിവും കൂട്ടും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാകും. വിശപ്പാണെന്ന് തെറ്റിദ്ധരിച്ച്‌ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്യും.

അങ്ങനെ തടി കൂടാം. വിശക്കുന്നു എന്നു തോന്നിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അത് വയറ് നിറയ്ക്കുകയും വിശപ്പടക്കുകയും ചെയ്യും.

അമിതഭാരം കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങ നീര് കലര്‍ത്തി കുടിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും.

ശരീരത്തിന്‍റെ  പോഷണ പ്രവര്‍ത്തനം നന്നായി ഉയരുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി എരിഞ്ഞുപോയാല്‍ മാത്രമേ അമിതഭാരം കുറയുകയുള്ളൂ.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം