ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറവാണോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Loading...

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറവാണ്, ഇരുമ്പ് അഥവാ അയണ്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഈ ഇരുമ്പ് എവിടെന്ന് കിട്ടും? അവിടെ ഗുണങ്ങള്‍ ? ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നും പലര്‍ക്കും അറിയില്ല.

രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണം. വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ഹീമോഗ്ലോബിന് കൂടാനും ഇവ സഹായിക്കും. പച്ചക്കറികള്‍, ഇലക്കറികള്‍, ബീന്‍സ്,ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍. ചീരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. പയര്‍ മുളപ്പിച്ചത്, തക്കാളി, ചുവന്ന അരിയിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. മാംസവും മത്സ്യവും മുട്ടയുമൊക്കെ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂട്ടും.

Loading...