അഭിമന്യുവിന്റെ കൊലപാതകം;കുത്തിയ കത്തി കണ്ടെത്താന്‍ അന്വേഷണസംഘം

Loading...

കൊച്ചി:മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ നിർണായക തെളിവായ കത്തി കണ്ടെത്താൻ അന്വേഷണ സംഘം.

അഭിമന്യുവിനെ കുത്തിയ മുഖ്യപ്രതി സഹൽ ഹംസയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ 30 വരെയാണ് കോടതി സമയം നൽകിയത്.

കൊല നടത്തിയ ശേഷം സഹൽ ഹംസ ഓട്ടോറിക്ഷയിൽ കൊച്ചിയിലേക്കു പോയെന്നാണ് സാക്ഷിമൊഴി ഉള്ളത്.

ഓട്ടോറിക്ഷ പാലം കടക്കുന്നതിനിടെ പ്രതി ‘എന്തോ ഒന്ന്’ കായലിലേക്കു വലിച്ചെറിഞ്ഞെന്നും സാക്ഷിമൊഴിയുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നഗരത്തിൽ നിന്നു പശ്ചിമ കൊച്ചിയിലെത്താൻ 2 പാലം കടക്കാനുള്ളതിനാൽ ഏതാണ് പാലമെന്നും,അതിന്‍റെ ഏതു ഭാഗത്തു വച്ചാണു വലിച്ചെറിഞ്ഞതെന്നു കണ്ടെത്തണം.

അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്ത്രങ്ങളും പ്രതി ഓട്ടോയിലിരിക്കെ ഊരി വലിച്ചെറിഞ്ഞിരുന്നു.

എന്നാല്‍ പ്രതിഭാഗം ‘വ്യാജ കത്തി’ കൈമാറാനുള്ള സാധ്യതയുണ്ടെന്നും പ്രതി കാണിക്കുന്ന തൊണ്ടിമുതലുകൾ തെളിവായി സ്വീകരിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കായലിൽ കണ്ടെത്തിയാൽ വിചാരണയിൽ അത് വലിയ നേട്ടമാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം