അണ്ടർ 19 ലോകകപ്പ് ഫൈനലിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ

Loading...

പൊച്ചെഫ്സ്ട്രൂം : ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ലോക കിരീടം സ്വന്തമാക്കിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനായിരുന്നു കുട്ടികടുവകളുടെ വിജയം.

മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അയൽക്കാർ മൈതാനത്ത് ഏറ്റുമുട്ടി. മത്സരത്തിലുടനീളം ഇന്ത്യൻ താരങ്ങൾക്കു നേരെ ബംഗ്ലാദേശ് താരങ്ങൾ ആക്രോശിക്കുകയും തട്ടികയറുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് മത്സരശേഷവും തുടർന്നത്.

ഒരു ഇന്ത്യൻ താരം ബംഗ്ലാദേശ് താരത്തെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്. എന്നാൽ ആരാണ് പ്രകോപനപരമായി സംസാരിച്ചതെന്നും പെരുമാറിയതെന്നും വ്യക്തമല്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് പുരോഗമിക്കുന്നതിനിടയിൽ മഴ എത്തി. ഇതോടെ 46 ഓവറിൽ 170 റൺസായി വിജയലക്ഷ്യം പുനർനിശ്ചയിച്ചു.

മൂന്ന് വിക്കറ്റ് ബാക്കിയാക്കി ബംഗ്ലാദേശ് അതിവേഗം വിജയതീരം താണ്ടി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പർവേസിന്റെയും നായകൻ അക്ബർ അലിയുടെയും ഇന്നിങ്സാണ് ബംഗ്ലാദേശിന് കരുത്തായത്.

ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാളിനും രവി ബിഷ്ണോയിക്കും മാത്രമാണ് തിളങ്ങാനായത്. അർധസെഞ്ചുറിയുമായി ഒരിക്കൽ കൂടി കളം നിറഞ്ഞ യശസ്വിയുടെ ഇന്നിങ്സ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെങ്കിലുമെത്തിയത്.

മറുപടി ബാറ്റിങ്ങിൽ അനായാസം വിജയത്തിലേക്ക് കുതിച്ച ബംഗ്ലാദേശിന്റെ നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയത് രവിയുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം