കിവീസിനെയും തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പുലികള്‍ സെമിയിലേക്ക്

Loading...

ജംഗ്ഷന്‍ ഓവല്‍ : വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസിലാന്റിനെയാണ് ഇന്ത്യ തകര്‍ത്തത്.

ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ വനിത ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 133 റണ്‍സാണ് നേടിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഷഫാലി വര്‍മ്മയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

നാല് ഫോറും മൂന്ന് സിക്സുമടക്കം 46 റണ്‍സാണ് ഷഫാലി നേടിയത്. താനിയ ഭാട്യ 25 റണ്‍സ് നേടി. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും വീണ്ടും നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റ് ജയം പിടിച്ചെടുക്കുമെന്ന് തോന്നിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിനനുവദിച്ചില്ല. പന്തെറിഞ്ഞവരില്‍ എല്ലാവരും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം