ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ; ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

Loading...

ഉലന്‍ ഉദേ: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക് കടന്നു. 48 കിലോ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 4-1ന് തോല്‍പ്പിച്ചാണ് മഞ്ജു യോഗ്യത നേടിയത്. മഞ്ജുവിന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍ .

നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം സെമിഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടാണ് മേരി തോല്‍വി വഴങ്ങിയത്. ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ താരമെന്ന റിക്കാര്‍ഡ് മേരിക്കൊപ്പമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം