ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറിന്റെ പിടിയില്‍

Loading...

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഏജന്റ് സ്മിത്ത് എന്ന് വിളിക്കുന്ന പുതിയ സ്മാര്‍ട്ഫോണ്‍ മാല്‍വെയറിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈബര്‍ സുരക്ഷാ സ്ഥാപനം ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നു കൂടുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് കൃത്രിമത്വം കാണിച്ച്‌ മറ്റൊരു പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു.

വ്യാജ പരസ്യങ്ങള്‍ കാണിച്ച്‌ സാമ്ബത്തിക ലാഭം ഉണ്ടാക്കുന്നതിനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിക്കപ്പെട്ട കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിങ്ബാഡ് തുടങ്ങിയ മാല്‍വെയറിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനവും.

ജനപ്രിയ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറായ 9 ആപ്പ്‌സില്‍ നിന്നാണ് ഏജന്റ് സ്മിത്ത്് ഉണ്ടായതെന്നാണ് ് ചെക്ക് പോയിന്റ് പറയുന്നത്. ഏജന്റ് സ്മിത്ത് പ്രധാനമായും ലക്ഷ്യമിടുന്നത് ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ്

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ല; ആദ്യഘട്ടത്തില്‍ ബോധവത്ക്കരണം

പാകിസ്ഥാന്‍ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യം മാല്‍വെയര്‍ പിടിയിലായത്. തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവില്ലെന്നും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്സ്റ്റോറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നുംചെക്ക് പോയിന്റ് റിസര്‍ച്ച്‌ പറഞ്ഞു.

Loading...