ട്വന്റി 20 ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം കുറിച്ച് ഇന്ത്യന്‍ ടീം

Loading...

ട്വന്റി 20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ എതിരാളികളായ ഓസ്ട്രേലിയയെ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി 17 റണ്‍സ് വിജയം പിടിച്ചെടുത്തു. 19.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്.

35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുറത്തെടുക്കുവാനായിരുന്നില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുതത് പന്തുകളില്‍ എല്‍സെ പെറി, റേച്ചല്‍ ഹെയ്ന്‍സ് എന്നിവരെ പുറത്താക്കിയ പൂനം യാദവ് ഓസ്ട്രേലിയയെ 76/3 എന്ന നിലയില്‍ നിന്ന് 82/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

പൂനം യാദവിന് പുറമെ ശിഖ പാണ്ടേ 3 വിക്കറ്റ് നേടി ഓസ്ട്രേലിയയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് പൂനം യാദവ് തന്റെ നാല് വിക്കറ്റ് നേടിയത്. ശിഖ പാണ്ടേ തന്റെ 3.5 ഓവറില്‍ 14 റണ്‍സാണ് വിട്ട് നല്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം