ഡോളര്‍ വീണ്ടും തളരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നതെന്ന് ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിനിമയ വിപണിയില്‍ ഡോളറിനെതിരെ 33 പൈസ മൂല്യമുയര്‍ന്ന് രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 48 പൈസ മൂല്യമുയര്‍ന്ന് ഡോളറിനെതിരെ 69.72 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി അനുമാനം ഇന്ന് പുറത്ത് വരുന്നതും അമേരിക്ക – ചൈന വ്യാപാര ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനുളള നടപടി ഫെഡറല്‍ റിസര്‍വ് മരവിപ്പിച്ചേക്കുമെന്ന തോന്നലുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയരാന്‍ സഹായിച്ച ഘടകങ്ങള്‍.

യുഎസ് – ചൈന വ്യാപാര ചര്‍ച്ചകള്‍ ബീജിങില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലാണ്. സെൻസെക്സ് 350 ഉം നിഫ്റ്റി 110 പോയിന്റും നേട്ടത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം