ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വിവാഹിതനാവുന്നു എന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ നിന്ന് വ്യക്തിപര ആവശ്യം ചൂണ്ടിക്കാട്ടി ബുംറ പിന്മാറിയത് വിവാഹ ആവശ്യത്തിനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“താൻ വിവാഹിതനാവുകയാണെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചു. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായാണ് അദ്ദേഹം അവധി എടുത്തത്.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വർക്ക്ലോഡ് മാനേജ്മെൻ്റിൻ്റെ ഭാഗമായാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുക. ടി-20 പരമ്പരയിലും ബുംറ കളിക്കില്ല. ഇതിനു പിന്നാലെയാണ് ഏകദിന പരമ്പരയിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.
നാലാം ടെസ്റ്റിൽ ബുംറയുടെ അഭാവത്തിൽ ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ഇഷാന്തിനൊപ്പം പന്തെറിയും. ആദ്യ മത്സരത്തിൽ ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തിൽ കളിച്ചെങ്കിലും ബുംറയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല.
2020 ഐപിഎൽ മുതൽ ബയോ സെക്യുർ ബബിളുകളിൽ കഴിയുന്ന 10 താരങ്ങളാണ് നിലവിൽ ഉള്ളത്. ഇവരിൽ 8 പേർക്കും വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ബുംറയ്ക്കൊപ്പം രോഹിത് ശർമ്മ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരും ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
News from our Regional Network
RELATED NEWS
English summary: Indian pacer Jaspreet Bumra gets married