ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. തന്റെ 42ാം വയസ്സിലും രഞ്ജിയില്‍ കളിച്ച് സെഞ്ച്വറി നേടിയാണ് ഈ മുന്‍ ഇന്ത്യയന്‍ താരം ഞെട്ടിച്ചത്. ബറോഡയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് ജാഫറിന്റെ തകര്‍പ്പന്‍ സെഞ്ച്വറി.
284 പന്തുകളില്‍ നിന്ന് 13 ഫോറുകളും രണ്ട് സിക്സുകളും സഹിതം 153 റണ്‍സാണ് ജാഫര്‍ വിദര്‍ഭയ്ക്കായി അടിച്ച് കൂട്ടിയത്. ഇതോടെ രഞ്ജി ചരിത്രത്തില്‍ ആദ്യമായി 11000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ജാഫര്‍ സ്വന്തമാക്കി.
ജാഫറെ കൂടാതെ വിദര്‍ഭ നായകന് ഫയിസ് ഫസലും സെഞ്ച്വറി നേടി. 151 റണ്‍സാണ് ഫസല്‍ അടിച്ച് കൂട്ടിയത്. ഇരുവരുടേയും ബാറ്റിംഗ് മികവില്‍ വമ്പന്സ്കോറിലേക്ക് കുതിക്കുന്ന വിദര്‍ഭ, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോള്‍ 405/3 എന്ന നിലയിലാണ്.
ഇക്കുറി ആദ്യ രണ്ട് രഞ്ജി മത്സരങ്ങളില്‍ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ ഇതേ വരെ കളിച്ച നാല് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമായിരുന്നു താരം നേടിയിരുന്നത്. ഇതോടെ ജാഫറിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് താരം ഫോമിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ വര്‍ഷം വിദര്‍ഭയെന്ന കൊച്ച് ടീമിനെ രഞ്ജി കിരീട നേട്ടത്തിലെത്തിച്ച് ജാഫര്‍ അമ്പരപ്പിച്ചിരുന്നു. 2015 മുതല്‍ വിദര്‍ഭയുടെ താരമായ ജാഫര്‍ പ്രതിഫലം വാങ്ങാതെയാണ് ടീമിനായി കളിക്കുന്നത്.